മനാമ: പ്രത്യേക പരിശീലനം നല്‍കി
സ്വകാര്യ കമ്പനികളെ അണുവിമുക്തമാക്കുന്ന ജോലികള്‍ക്കായി സജ്ജമാക്കി ബഹ്‌റൈന്‍ സിവില്‍ ഡിഫന്‍സ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനമാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊറോണ വൈറസുമായി ബന്ധപ്പെട്ട അണുവിമുക്തമാക്കല്‍ ജോലികള്‍ ഇനി മുതല്‍ ഇവര്‍ക്ക് ഏറ്റെടുത്ത് നിര്‍വ്വഹിക്കാനുള്ള അനുമതിയുണ്ടാകും.

പല കമ്പനികളില്‍ നിന്നായി 322 പേര്‍ക്കാണ് പരിശീലനം നല്‍കിയിരിക്കുന്നത്. ഇതിനായി 44 ട്രെയിനിംഗ് കോഴ്‌സുകളും സിവില്‍ ഡിഫന്‍സ് സംഘടിപ്പിച്ചിട്ടുണ്ട്. അണുവിമുക്തമാക്കാനുള്ള ജോലികള്‍ ചെയ്യുന്നതിന് പുതിയ 33 കമ്പനികള്‍ക്ക് സിവില്‍ ഡിഫന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്. സിവില്‍ ഡിഫന്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ വിവരങ്ങള്‍ ലഭ്യമാണ്.