മനാമ: രാജ്യത്ത് അനധികൃത മത്സ്യബന്ധനം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച് ബഹ്‌റൈന്‍ കോസ്റ്റ് ഗാര്‍ഡ്. അരടണ്ണിലധികം വരുന്ന ചെമ്മീന്‍ പീടിച്ചെടുത്തുവെന്ന് കോസ്റ്റ്ഗാഡ് ചൊവ്വാഴ്ച്ച അറിയിച്ചു. നിയമം മൂലം നിരോധിച്ച വല ഉപയോഗിച്ച് പിടിച്ച ചെമ്മീനാണ് കോസ്റ്റ് ഗാര്‍ഡ് പരിശോധനയിലൂടെ പിടിച്ചെടുത്തത്.

ബുദയ്യ ബീച്ചിന് സമീപത്തുവെച്ച് മിനി ബസിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ കോസ്റ്റ്ഗാര്‍ഡിന്റെ പെട്രോളിംഗ് വാഹനങ്ങളെത്തി ചെമ്മീന്‍ പിടിച്ചെടുത്തത്. മിനി ബസിന്റെ ഡ്രൈവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.