ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനം തടയുന്നതില്‍ ഭരണകൂടത്തിന് വീഴ്ച്ച പറ്റിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊറോണ വൈറസ് ലോകമെങ്ങും വ്യാപകമായ സാഹചര്യത്തിലും ഇന്ത്യയില്‍ വേണ്ട പ്രതിരോധ നടപടികള്‍ കൈക്കൊളളാന്‍ സമയമുണ്ടായിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ വൈകിയതാണ് ഇന്ത്യയില്‍ വൈറസ് നിരവധി പേരിലേക്ക് വ്യാപിക്കാന്‍ കാരണമായതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ട്വിറ്ററിലാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. ഇ​ത് പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കാ​നാ​കു​മാ​യി​രു​ന്നു. അ​തി​നാ​ല്‍
താ​ന്‍‌ അ​തീ​വ ദു​ഖി​ത​നാ​ണ്. ന​മ്മ​ള്‍ ഈ ​ഭീ​ഷ​ണി​യെ കു​റ​ച്ചു കൂ​ടി ഗൗ​ര​വ​ത്തോ​ടെ കാ​ണേ​ണ്ടി​യി​രു​ന്നു.
രാ​ഹു​ല്‍ ട്വീ​റ്റ് ചെ​യ്തു. കൊ​റോ​ണ ദു​ര​വ​സ്ഥ​യെ കു​റി​ച്ചു​ള്ള സ​ര്‍​ക്കാ​ര്‍ ഡോ​ക്ട​റു​ടെ വി​കാ​ര​ഭ​രി​ത​മാ​യ
ട്വീ​റ്റ് പ​ങ്കു​വ​ച്ചാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​തി​ക​രണം.
നിലവില്‍ 500 പേര്‍ക്കാണ് ഇന്ത്യയില്‍ കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുളളത്.10 പേര്‍ മരണപ്പെടുകയും ചെയ്തു.

ഇതോടെ രാജ്യത്തെ 20 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ലോക്ക് ഡൗണ്‍ ചെയ്തു. പൊതു ഗതാഗതങ്ങള്‍, ആഭ്യന്തര വിമാന സര്‍വ്വീസുകള്‍,
അന്താരാഷ്‌ട്ര വിമാന സര്‍വ്വീസുകള്‍ എല്ലം തന്നെ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയാണ്.