ന്യൂഡല്‍ഹി: ടാറ്റ ട്രസ്റ്റിന്‍റെ ഇന്ത്യ ജസ്റ്റിസ് റിപ്പോര്‍ട്ടില്‍ കേരളാ പോലിസിന് 13ാം സ്ഥാനം മാത്രം. മൊത്തത്തിലുള്ള പ്രകടനത്തില്‍ കേരളം രണ്ടാം സ്ഥാനത്തെത്തിയപ്പോളാണ് കേരളാ പോലിസ് സംസ്ഥാനത്തിന്‍റെ നാണക്കേടായിരിക്കുന്നത്. ജുഡീഷ്വറി വിഭാഗത്തില്‍ കേരളത്തിന്‍റെ റാങ്ക് അഞ്ചാം സ്ഥാനമാണ്. ജയിലുകള്‍ സംബന്ധിച്ച കാര്യത്തില്‍ കേരളത്തിനാണ് ഒന്നാം സ്ഥാനം. ജുഡീഷ്യല്‍ സംവിധാനത്തിലെ നാല് തൂണുകളായി കണക്കാക്കപ്പെടുന്ന ജ്യുഡീഷ്വറി, പോലീസ്, ജയിലുകള്‍, നിയമ സഹായങ്ങള്‍ എന്നിവയുടെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സെന്‍റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്, കോമണ്‍ കോസ്, കോമണ്‍ വെല്‍ത്ത് ഹ്യുമന്‍ റൈറ്റ്സ് ഇനിഷ്വേറ്റീവ്, ഡാക്ഷ്, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്, വിധി സെന്‍റര്‍ ഫോര്‍ ലീഗല്‍ പോളിസി എന്നിവയില്‍ നിന്നുള്ള വിദഗ്ധരുടെ സഹായത്തോടയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
മൊത്തത്തിലുള്ള പ്രകടനത്തില്‍ കേരളത്തിന് 5.85 സ്കോറാണ് ലഭിച്ചിരിക്കുന്നത്. മഹാരാഷ്ട്രയാണ് ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത്. 5.92 ശതമാനം. തമിഴ്നാട് 5.76 സ്കോര്‍ നേടി മൂന്നാം സ്ഥാനവും പഞ്ചാബ്, ഹരിയാന, കര്‍ണാടക സംസ്ഥാനങ്ങള്‍ നാല്, അഞ്ച് ആറ്, സ്ഥാനങ്ങള്‍ നേടി. ഉത്തര്‍ പ്രദേശാണ് ഏറ്റവും പിറകില്‍. ഏറ്റവും മോശം വിഭാഗത്തിലാണ് കേരളാ പോലിസുള്ളത്. 4.43 സ്കോറാണ് പോലീസിന് കേരളത്തിന് ലഭിച്ചിരിക്കുന്നത്. ബിഹാര്‍, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍ ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളാണ് കേരളത്തിന് പിറകിലുള്ളത്. പോലീസ് വിഭാഗത്തില്‍ തമിഴ്നാടാണ് ഒന്നാം സ്ഥാനം, 6.49 സ്കോര്‍ നേടി. ഉത്തരഖണ്ഡ്, പഞ്ചാബ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളാണ് പോലീസില്‍ മികച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഗുജറാത്ത്, തെലങ്കാന, ചത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ഹരിയാ, ഒഡീഷ സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ കേരളത്തേക്കാള്‍ മുമ്പിലാണ്.
ഒന്നാം സ്ഥാനം നേടിയ കേരളത്തിലെ ജയിലുകള്‍ 7.18 സ്കോര്‍ നേടി. മഹാരാഷ്ട്ര, കര്‍ണാടക, പശ്ചിമ ബംഗാള്‍ ഒഡീഷ, ബീഹാര്‍ സംസ്ഥാനങ്ങളാണ് ഈ ഗണത്തില്‍ ആദ്യ സ്ഥാനങ്ങളിലുള്ളവര്‍. ജുഡീഷ്വറി വിഭാഗത്തില്‍ കേരളത്തിന്‍റെ റാങ്ക് അഞ്ചാം സ്ഥാനമാണ്. തിമിഴ്നാടിനാണ് ഒന്നാം സ്ഥാനം, തമിഴ് നാട്, പഞ്ചാബ്, ഹരിയാന മഹാരാഷ്ട്ര, കേരള മധ്യപ്രദേശ് സംസ്ഥാനങ്ങളാണ് ഈ വിഭാഗത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച സംസ്ഥാനങ്ങള്‍. നിയമ സഹായം ലഭിക്കുന്ന കാര്യത്തിലും കേരളത്തിനാണ് ഒന്നാം സ്ഥാനം. 6.58 സ്കോറാണ് കേരളം നേടിയത്. ഹരിയാ, പഞ്ചാബ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളാണ് ഇക്കാര്യത്തില്‍ മികിച്ച പ്രകടനം നടത്തിയ മറ്റു സംസ്ഥാനങ്ങള്‍. ഉത്തര പ്രദേശാണ് ഈ വിഭാഗത്തിലെ ഏറ്റവും മോശം സംസ്ഥാനം.