പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ്​ ഇ​ന്ത്യ​യി​ലെ സം​ഭ​വ​ങ്ങ​ളിൽ അ​പ​ല​പി​ക്കു​ക​യും ആ​ശ​ങ്ക അ​റി​യി​ക്കു​ക​യും ചെ​യ്​​ത​ത്. ഇ​ന്ത്യ​യി​ൽ മു​സ്​​ലിം​ക​ൾ​ക്കു​നേ​രെ ഉ​ണ്ടാ​വു​ന്ന വം​ശീ​യാ​തി​ക്ര​മ​​ങ്ങൾ ദൗർഭാഗ്യകരമെന്നും ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​സ്​​ലാ​മി​ക്​ ഒാ​ർ​ഗ​നൈ​സേ​ഷ​നും മ​റ്റ്​ അ​ന്താ​രാ​ഷ്​​ട്ര സം​ഘ​ട​ന​ക​ളും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും വം​ശീ​യാ​തി​ക്ര​മ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക​യും വേ​ണ​മെ​ന്ന്​ കു​വൈ​ത്ത്​ സ​ർ​ക്കാ​ർ വ​ക്​​താ​വ്​ പു​റ​ത്തു​വി​ട്ട മ​ന്ത്രി​സ​ഭ തീ​രു​മാ​ന​ങ്ങ​ള​ട​ങ്ങി​യ വാ​ർ​ത്ത​കു​റി​പ്പി​ൽ പ​റ​യു​ന്നു. തു​നീ​ഷ്യ​യി​ലെ തീ​വ്ര​വാ​ദി ബോം​ബാ​ക്ര​മ​ണ​ത്തെ​യും മ​ന്ത്രി​സ​ഭ അ​പ​ല​പി​ച്ചു. എ​ല്ലാ ത​ര​ത്തി​ലു​ള്ള തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും അ​ക്ര​മ​ത്തെ​യും കു​വൈ​ത്ത്​ നി​രാ​ക​രി​ക്കു​ന്ന​താ​യും സ​മാ​ധാ​ന​വും സ്ഥി​ര​ത​യും പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക്​ പി​ന്തു​ണ ന​ൽ​കു​ന്ന​താ​യും വാ​ർ​ത്ത​കു​റി​പ്പി​ൽ വ്യ​ക്​​ത​മാ​ക്കി.