മനാമ: രാജ്യത്തെ സുപ്രധാന പരിപാടിയായ ബഹ്റൈൻ ഗ്രാൻഡ് പ്രീ (ഫോർമുല വൺ ) കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ കാണികളില്ലാതെ നടത്തുമെന്ന് സംഘാടകരായ ബഹ്റൈൻ ഇന്‍റർനാഷണൽ സർക്യൂട്ട് അറിയിച്ചു. മാർച്ച് 19 മുതൽ 22 വരെയാണ് ബഹ്റൈൻ ഗ്രാൻഡ് നടക്കുന്നത് .

വിദേശത്തു നിന്നും ബഹ്റൈനിൽ നിന്നുമുള്ള ആയിരക്കണക്കിന് കായിക പ്രേമികൾ ഒരുമിച്ചെത്തുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ മുൻ നിർത്തിയാണ് തീരുമാനം. മൽസരം തൽസമയം ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുമെന്നും സംഘാടകർ അറിയിച്ചു . മൽസരത്തിന്‍റെ ടിക്കറ്റ് വിൽപന നേരത്തെ നിർത്തി വെച്ചിരുന്നു.