ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ നിന്ന് രജിത് കുമാർ ഇന്നലെ പുറത്തായിരുന്നു.
ഇന്നലെ സംപ്രേഷണം ചെയ്ത എപ്പിസോഡിലാണ് രജിതകുമാർ പുറത്തായതായി പ്രഖ്യാപനം ഉണ്ടായത്.

ഇപ്പോഴിതാ രജിത് കുമാറിനെ എയർപോർട്ടിൽ യാത്രയാക്കുന്ന ഷോയിലെ മറ്റൊരു മത്സരാർത്ഥി പവൻ ജിനോ തോമസിന്റെ ചിത്രം പുറത്തുവന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പവൻ ജിനോ തോമസ് ചിത്രം പുറത്തുവിട്ടത്. ചിത്രത്തിൽ രജിത്തിനൊപ്പം പവനും ഭാര്യ ലാവണ്യയുമുണ്ട്. ചിത്രത്തിന് താഴെ രജിതിന് പിന്തുണയുമായി ആരാധകർ രംഗത്ത് വന്നിരുന്നു. രജിത് സാറിന് ഞങ്ങളുടെ ഹൃദയത്തിലാണ് സ്ഥാനമെന്നും, ചിലർ കമന്റ് ചെയ്തിട്ടുണ്ട്.

മൂന്ന് ദിവസം മുൻ വീക്ക്‌ലി ടാസ്‌കിൽ രജിത്തിൽ നിന്നുണ്ടായ അപ്രതീക്ഷിത പ്രവൃത്തിയെ തുടർന്ന് ബിഗ് ബോസ് അദ്ദേഹത്തെ താത്കാലികമായി പുറത്താക്കിയിരുന്നു. വീക്ക്‌ലി ടാസ്‌കിനിടെ സഹമത്സരാർത്ഥിയായയ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനെത്തുടർന്നായിരുന്നു നടപടി. മോഹന്‍ലാല്‍ അവതരിപ്പിച്ച ഇന്നലത്തെ എപ്പിസോഡിൽ രജിത്തിനെ ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ച് എത്തിക്കണോ എന്ന തീരുമാനം ബിഗ് ബോസ് രേഷ്മയ്ക്ക് വിടുകയായിരുന്നു. രജിത് രേഷ്മയോട് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ മാപ്പ് സ്വീകരിക്കുന്നെന്ന് പറഞ്ഞ രേഷ്മ രജിത് തിരികെ എത്തുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് പരസ്യമായി പറഞ്ഞു. ഇതോടെ രജിത്ത് ഷോയിൽ നിന്ന് പുറത്താകുകയായിരുന്നു.