ന്യൂ​ഡ​ൽ​ഹി: ഒരംശം പോലും ഹൃ​ദ​യ​മി​ല്ലാ​ത്ത ബാ​ങ്കി​ങ്​ സ്ഥാ​പ​ന​മാ​ണ്​ എ​സ്.​ബി.​ഐ​യെ​ന്നും
ബാങ്കിന്റെ മേ​ധാ​വി ക​ഴി​വു​കെ​ട്ട​വ​നാ​ണെ​ന്നും കേ​ന്ദ്ര
ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ കു​റ്റ​പ്പെ​ടു​ത്തു​ന്ന ശ​ബ്​​ദ സ​ന്ദേ​ശം​ വൈ​റ​ൽ. ഫെ​ബ്രു​വ​രി 27ന്​ ​അ​സം ത​ല​സ്ഥാ​ന​മാ​യ ഗു​വാ​ഹ​തി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്കി​ടെ​യാ​ണ്​
രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പൊ​തു​മേ​ഖ​ല ബാ​ങ്കി​നെ​യും മേ​ധാ​വി ര​ജ​നീ​ഷ്​ കു​മാ​റി​നെ​യും രൂ​ക്ഷ​മാ​യി
വി​മ​ർ​ശി​ച്ച​ത്.

ബാങ്കിന്റെ നിലവിലെ എ​ല്ലാ പ​രാ​ജ​യ​ത്തി​നും കാ​ര​ണം ര​ജ​നീ​ഷ്​ കു​മാ​റാ​ണെ​ന്ന്​ മ​ന്ത്രി പ​റ​യു​ന്നു​ണ്ട്. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ എ​സ്.​ബി.​ഐ അ​ക്കൗ​ണ്ടു​ക​ൾ, വാ​യ്​​പ​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നേ​രി​ട്ട പ​രാ​തി​ക​ൾ കേ​ൾ​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പ്ര​തി​ക​ര​ണം. എ​സ്.​ബി.​ഐ മേ​ധാ​വി കൂ​ടി ഹാ​ജ​രു​ള്ള വേ​ദി​യി​ൽ അ​ദ്ദേ​ഹ​ത്തെ പ​ര​സ്യ​മാ​യി ശാ​സി​ക്കു​ന്ന മ​ന്ത്രി ഡ​ൽ​ഹി​യി​ൽ എ​ത്തി​യി​ട്ട്​ നേ​രി​ട്ട്​ വി​ശ​ദ​മാ​യി സം​സാ​രി​ക്കാ​നു​ണ്ടെ​ന്നും പ​റ​യു​ന്നു.