
ഒമാൻ: തലസ്ഥാന നഗരമായ മസ്കത്തിൽ നിന്ന് 40 കിലോമീറ്റർ അകലെ സമാഈലിലെ
വാദി മഹ്റമിലാണ് ഭൂചലനമുണ്ടായതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്.
വെള്ളിയാഴ്ച രാത്രി 9.19നായിരുന്നു സംഭവം. റിക്ടർ സ്കെയിലിൽ 2.5 തീവ്രതയാണ് ഭൂചലനം രേഖപ്പെടുത്തിയത്. നാശനഷ്ടട്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.