
മസ്കത്ത്: ഒമാനിൽ 4 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ രണ്ടു പേർ ബ്രിട്ടനിലേക്കും സ്പെയിനിലേക്കും യാത്ര ചെയ്തവരും മറ്റ് രണ്ടുപേർ നേരത്തേ രോഗം വന്നവരുമായി ഇടപഴകിയവരുമാണ്.
ഇതോടെ ഒമാനിൽ മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 52 ആയി. ഇതിൽ 13 പേരാണ് രോഗ വിമുക്തി നേടിയിട്ടുള്ളത്.