
കൊറോണ വൈറസിനെ തുടർന്ന് ഗൾഫ് രാഷ്ട്രങ്ങളിലേക്ക് യാത്രവിലക്ക് ഏർപ്പെടുത്തിയതോടെ കോഴിക്കോട് നിന്ന് സർവിസുകൾ കുറഞ്ഞു. സൗദി അറേബ്യ, കുവൈത്ത്, ഖത്തർ എന്നിവയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. തിങ്കളാഴ്ച മാത്രം 16 സർവിസ് റദ്ദാക്കി. ബഹ്റൈൻ, യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിലേക്ക് മാത്രമാണ് ഇപ്പോൾ അന്താരാഷ്ട്ര സർവിസുകൾ
നടത്തുന്നത്.
യാത്രക്കാർ കുറഞ്ഞതിനാൽ സർവിസുകൾ
വെട്ടിക്കുറച്ചു. ഗൾഫ് എയർ മാർച്ച് 18, 24 തീയതികളിലെ സർവിസുകൾ റദ്ദാക്കി. ഒമാൻ എയർ തിങ്കളാഴ്ചയിലെ രണ്ട് സർവിസ് ഒഴിവാക്കിയിരുന്നു. ഇത്തിഹാദ്, ഫ്ലൈ ദുബൈ, എയർ അറേബ്യ സർവിസുകൾ തുടരുന്നുണ്ട്.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് എന്നിവയും സർവിസ് നടത്തുന്നുണ്ട്. അതേസമയം, ഇൻഡിഗോ അന്താരാഷ്ട്ര സർവിസുകൾ
28 വെര താൽക്കാലികമായി നിർത്തി. ഖത്തറിൽനിന്ന് രണ്ട് ദിവസത്തിലൊരിക്കൽ സർവിസുണ്ട്. ദോഹയിൽനിന്ന് ഇന്ത്യയിലേക്ക് വരാൻ മാത്രമാണ് അനുമതി.
തിരികെ പ്രവേശിക്കാനാകില്ല. ട്രാൻസിറ്റ് യാത്രക്കാരെ കൊണ്ടുപോകുന്നുണ്ട്. ആഭ്യന്തര സർവിസുകൾ
ഷെഡ്യൂൾ പ്രകാരം നടക്കുന്നുണ്ട്.