ബംഗളൂരു: കൊറോണ ഭീതിയെ തുടർന്ന്​ ബംഗളൂരുവിൽ ഞായറാഴ്​ച​ തുടങ്ങാനിരുന്ന
ആർ. എസ്​. എസി​​​ന്റെ അഖില ഭാരതീയ പ്രതിനിധി സഭ മാറ്റിവെച്ചു. ബംഗളൂരുവിൽ അഞ്ചോളംപേർക്ക് ​ ​കോവിഡ് 19 സ്​ഥിരീകരിച്ചിട്ടുണ്ട്​.

പ്രതിരോധ നടപടികളുടെ ഭാഗമായി കർണാടക സർക്കാർ പൊതുപരിപാടികൾക്ക്​ നിയന്ത്രണം ഏർ​പ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ്​ ആർ.എസ്​.എസ്​ പരിപാടി മാറ്റിവെച്ചത്​. മാർച്ച്​ 15 മുതൽ 17 വരെയാണ്​ പരിപാടി നടത്താൻ നേര​ത്തെ തീരുമാനിച്ചിരുന്നത്​.