റോം: ​കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ ഇ​റ്റ​ലി​യി​ൽ
ലോ​ക്ക്ഡൗ​ൺ നീ​ട്ടി. മേ​യ് മൂ​ന്നു വ​രെ​യാ​ണ്
ലോ​ക്ക്ഡൗ​ൺ നീ​ട്ടാൻ തീരുമാനിച്ചത്. രാ​ജ്യ​ത്ത് ആ​ദ്യം ലോ​ക്ക്ഡൗ​ൺ പ്രഖ്യാപിച്ചത് മാ​ർ​ച്ച് ഒ​ൻ​പ​ത് മുതൽ ഏ​പ്രി​ൽ മൂ​ന്നു വ​രെ​യാ​യി​രു​ന്നു. പി​ന്നീ​ട് അ​ത് ഏ​പ്രി​ൽ 13 വ​രെ നീ​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ, കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​വ് തു​ട​രു​ന്ന​തി​നേ​ത്തു​ട​ർ​ന്ന് മേ​യ് മൂ​ന്നു വ​രെ ലോ​ക്ക്ഡൗ​ൺ നീ​ട്ടാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 570 പേ​രാണ് കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് മരിച്ചത്. ഇ​തോ​ടെ മ​ര​ണം നിരക്ക് 18,849 ആ​യി ഉയർന്നു. ഇതുവരെ 1,47,577 പേ​ർ‌​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.