
കൊറോണ വൈറസ് ഫലപ്രദമെന്ന് കരുതുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്നിന് പുറമെ പനി നിയന്ത്രിക്കുന്നതിനുള്ള പാരസെറ്റമോളിനും ഇന്ത്യക്ക് മുന്നില്‍ ലോകരാജ്യങ്ങള്‍. ലോകത്തിലേറ്റവും കൂടുതല്‍ പാരസെറ്റമോള്‍ ഗുളികകള്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
പ്രതിമാസം 5,600 മെട്രിക് ടണ്‍ പാരസെറ്റമോള്‍ ഗുളികകളാണ് ഇന്ത്യ ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയില്‍ മാസം 200 മെട്രിക് ടണ്‍ മാത്രമേ ആവശ്യമായി വരുന്നുള്ളു. ബാക്കിയുള്ളവയെല്ലാം ഇറ്റലി, ജര്‍മനി, യുകെ, അമേരിക്ക, സ്പെയിന്, കാനഡ എന്നീ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. പാരസെറ്റമോളിന്റെ കയറ്റുമതിയിലൂടെ ഇന്ത്യയ്ക്ക് 730 കോടി രൂപയാണ് പ്രതിവര്‍ഷം ലഭിക്കുന്നത്.
വൈറസ് പകരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയ മരുന്നുകളിലൊന്നാണ് പാരസെറ്റമോള്‍. എന്നാല്‍ കോവിഡ് ബാധ ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലൊന്നായ യു.കെയിലേക്ക് അവരുടെ ആവശ്യപ്രകാരം മരുന്നു കയറ്റുമതി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്കി. നേരത്തെ മലേറിയ പ്രതിരോധത്തിനുള്ള ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്നുകള്‍ക്കുള്ള കയറ്റുമതി നിരോധനത്തില്‍ കേന്ദ്രം അയവ് വരുത്തിയിരുന്നു.മലേറിയയുടെ മരുന്നുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്ഡ്് ട്രംപ്് നടത്തിയ പരാമര്‍ശം ഇതിനകം വലിയ ചര്‍ച്ചയായിരുന്നു.