ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് 239 പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 40 പേരാണ് മരിച്ചത്. ഔദ്യോഗിക കണക്ക് പ്രകാരം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7447 ആയി. ഇതില്‍ 643 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.

വെള്ളിയാഴ്ച മാത്രം 800 ഓളം പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. രാജ്യത്ത് ഇതാദ്യമായിട്ടാണ് ഒറ്റദിവസം കൊണ്ട് ഇത്രെയേറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

ഈ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ ഒഡീഷ, പഞ്ചാബ് സര്‍ക്കാരുകള്‍ തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടാനാണ് ആലോചന. ലോക്ക്ഡൗണ്‍ നീട്ടുമെന്ന സൂചനകള്‍ ഇതിനോടകം രാജസ്ഥാന്‍ സര്‍ക്കാരും നല്‍കി ക്കഴിഞ്ഞു.