
മസ്കത്ത്: ഒമാനിൽ കൊറോണ വൈറസിനെ തുടർന്ന് ആത്യ മരണം റിപ്പോർട്ട് ചെയ്തു. 72കാരനായ സ്വദേശിയാണ് മരിച്ചതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച രാത്രി വിട്ട റിപ്പോർട്ടിൽ അറിയിച്ചു.
തലസ്ഥാന നഗരമായ മസ്കത്തിൽ നിന്നുള്ളയാളാണ് മരിച്ചത്. ചൊവ്വാഴ്ചയിലെ കണക്കനുസരിച്ച് 192 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 34 പേർ സുഖപ്പെട്ടിട്ടുണ്ട്.