രാജ്യത്ത് ഇന്ന് 62 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു . ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 546 ആയി.ഇതിൽ 3 പേര്‍ മരിച്ചു. 109 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ബാക്കി 434 പേരാണ് നിലവിൽ രോഗബാധിതരായി തുടരുകയാണ് .

മസ്കത്ത് ഗവർണറേറ്റിൽ ലൊക്ക്ഡൗൺ ഇന്ന് രണ്ടാം ദിവസമാണ്. സഞ്ചാരത്തിന് കർശന നിയന്ത്രണമാണ് ഏർപെടുത്തിട്ടുള്ളത് . ഒമാനിലെ ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങാൻ പ്രത്യേക വിമാനം ഏർപ്പെടുത്താൻ നിലവിലെ സാഹചര്യത്തിൽ പദ്ധതിയില്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.