ഭുവനേശ്വർ: മാസ്ക് ധരിക്കാതെ പമ്പുകളിൽ എത്തുന്നവർക്ക് ഇനി മുതൽ പെട്രോൾ നൽകില്ലെന്ന് ഒഡീഷ സർക്കാർ. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് പിഴ ചുമത്താനുള്ള സർക്കാർ തീരുമാനത്തിന് പിന്നാലെയാണ് ഉത്‌കൽ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാനത്തുടനീളമുള്ള പമ്പുകളിൽ മാസ്ക് നിർബന്ധമാക്കിയത്.

മാസ്ക് ധരിക്കാത്തവർക്ക് പെട്രോൾ നൽകില്ലെന്ന്
ബോർഡ് ഇതിനോടകം എല്ലാ പമ്പുകളിലും പോസ്റ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ മാസ്ക് ധരിക്കാതെ എത്തുന്നവർക്ക് കടകളിൽനിന്ന് കഴിഞ്ഞ ദിവസംസാധനങ്ങളും നല്‍കിയിരുന്നില്ല. മാസ്ക് ഇല്ലാതെ പുറത്തിറങ്ങുന്നവർക്ക് 200 രൂപയാണ് പിഴ. മൂന്ന് തവണയിൽ കൂടുതൽ കുറ്റം ആവർത്തിച്ചാൽ പിഴ 500 രൂപയായി ഉയരുമെന്നും സർക്കാർ അറിയിച്ചു.