കൊറോണ വൈറസിനെ തുടര്‍ന്ന് ഏറ്റവും കൂടുല്‍ പേര്‍ മരണപ്പെടുന്ന രാജ്യമായി അമേരിക്ക. നിലവിലെ കണക്കനുസരിച്ച് 20,086 പേരാണ് കോവിഡ് ബാധിച്ച് അമേരിക്കയില്‍ മരണപ്പെട്ടത്. ഇറ്റലിയായിരുന്നു ഇതുവരെ മരണസംഖ്യയില്‍ മുന്നിലായിരുന്നത്. ഇറ്റലിയില്‍ 19,468 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ഇന്നലെ രണ്ടായിരത്തിലേറെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയില്‍ ഇന്നത്തെ ദിവസം ആയിരത്തിലേറെ മരണങ്ങള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. കൊവിഡ് രോഗം ബാധിച്ചു മരിക്കുന്ന ലോകത്തെ അഞ്ചിലൊരാള്‍ അമേരിക്കകാരനാകുന്ന അവസ്ഥയാണ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കാണുന്നത്. സ്‌പെയിനില്‍ 16,353 പേരും ഫ്രാന്‍സില്‍ 13,197 പേരും കൊവിഡ് രോഗം ബാധിച്ച് മരിച്ചു. ബ്രിട്ടനിലും മരണസംഖ്യ പതിനായിരത്തിന് മുകളിലാണ്.