ദുബായ്: 72 പേർക്ക് കൂടി കൊറോണ വൈറസ് സ്​ഥിരീകരിച്ചു, ഇതിൽ 23 ഇന്ത്യക്കാരും ഉൾപ്പെടുമെന്ന്​
ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ യു.എ.ഇയിലെ കോവിഡ്​ ബാധിതരുടെ എണ്ണം 405 ആയി ഉയർന്നു.

രണ്ട്​ ബംഗ്ലാദേശിയും ഒരു പാകിസ്​താനിയുമടക്കം ​മൂന്ന്​ പേർ രോഗമുക്​തി നേടി. ഇതോടെ വൈറസ് ബാധയിൽ നിന്നുംസുഖം പ്രാപിചവർ 55 പേരായി.