ദുബൈ: യു.എ.ഇയിൽ താമസവിസയുള്ളവർക്ക് രാജ്യത്തേക്ക് തിരികെ പ്രവേശിക്കാനുള്ള വിലക്ക് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. എന്നാൽ, ഇവരുടെ വിസയുടെ കാലാവധി അവസാനിച്ചാലും വിസ റദ്ദാവില്ല. 

അതേസമയം, രാജ്യത്തേക്കും പുറത്തേക്കുമുള്ള വിമാന വിലക്ക് പിൻവലിച്ചിട്ടില്ലെന്ന്​ യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും അറിയിച്ചു. വിവിധ രാജ്യങ്ങളിലെ പൗരൻമാരെ തിരിച്ചെത്തിക്കുന്നതിനുള്ള പ്രത്യേക വിമാനങ്ങൾക്ക് മാത്രമാണ് ഇപ്പോൾ അനുമതി നൽകിയിട്ടുള്ളത്. ഇതിനായി എമിറേറ്റ്സും ഇത്തിഹാദും ഈമാസം അഞ്ച് മുതൽ പ്രത്യേക സർവീസുകൾ നടത്തും. ഈ വിമാനങ്ങൾ തിരിച്ച് ആളെ കൊണ്ടുവരില്ല