മനാമ: കോവിഡ് രോഗികളെ ചികിത്സിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ലൈസന്‍സ് അനുവദിച്ച് ബഹ്‌റൈന്‍. ക്വാറന്റീന്‍ ഫെസിലിറ്റികള്‍ ആരംഭിക്കാനും ലൈസന്‍സ് അനുവദിച്ചിട്ടുണ്ട്. പൊതു ആരോഗ്യ സെന്ററുകളില്‍ ലഭിക്കുന്ന ചികിത്സ സംബന്ധിയായ സാമ്പത്തിക ആനുകൂല്യങ്ങള്‍ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിക്കുന്നവര്‍ക്ക് ലഭിക്കില്ല.

ബഹ്‌റൈന്‍ കിരീടവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗവര്‍ണമെന്റ് എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം പ്രകടമായ ലക്ഷണങ്ങളൊന്നുമില്ലാത്ത കോവിഡ് കേസുകള്‍ക്കായിരിക്കും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടാന്‍ അനുമതി ലഭിക്കുക. എന്‍.എച്ച്.ആര്‍.എ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

ഡോ. മറിയം അദ്‌ബി അൽ- ജലാഹ്മയാണ്‌ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.