
മനാമ: ബഹ്റൈൻ ദേശീയ സുരക്ഷാ കാമ്പയ്ന്റെ ഭാഗാമയി പ്രവാസികളില്‍ കൊറോണവൈറസ് പരിശോധന നടത്തുന്നത്തിന്നായി ടാസ്ക്ഫോഴ്സിന്റെ സേവനം ഷിഫയിലും.
തിങ്കളാഴ്ച രാവിലെ മുതല്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ പരിശോധന ആരംഭിച്ചു.
ആരോഗ്യ മന്ത്രാലയവും എന്എച്ചആര്എയും സഹകരിച്ചാണ് പ്രവാസികള്‍ക്കായി ഈ സേവനം ലഭ്യമാക്കുന്നത്.
ഏപ്രിൽ 6,തിങ്കളാഴ്ച മുതല്‍ നാലു ദിവസം യൂണിറ്റിന്റെ സേവനം ഷിഫയില്‍ ലഭ്യമായിരിക്കും.
പകല്‍ ദിവസങ്ങളില്‍ പ്രതിദിനം 50 പേര്‍ക്കാണ് പരിശോധന നടത്തുക. ശ്വാസ തടസം, ചുമ, തൊണ്ട വേദന, പനി പോലുള്ള രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ പരിശോധിച്ച് ആവശ്യമെങ്കില്‍ കോവിഡ് ടെസ്റ്റ് നടത്തും. പരിശോധനാ ഫലം പിറ്റേദിവസം ആരോഗ്യ മന്ത്രാലയം വെബ്സൈറ്റില്‍ ലഭ്യമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 17288000, 16171819 എന്ന നമ്പറില്‍ ബന്ധപ്പെടാം.