
റിയാദ്: സൗദി അറേബ്യയിൽ കൊറോണ വൈറസ് ബാധിച്ച് ചൊവ്വാഴ്ച മൂന്നുപേർ കൂടി മരിച്ചു. മരണസംഖ്യ ഇതോടെ 41 ആയി. മക്കയിൽ രണ്ടും ഹുഫൂഫിൽ ഒന്നുമാണ് പുതുതായി റിപ്പോർട്ട് ചെയ്ത മരണങ്ങൾ. കൂടാതെ, 43 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2795 ആയി.
64 പേർകൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 615 ആയി. ആരോഗ്യ മന്ത്രാലയത്തിന്റെ
കോവിഡ്-19 വെബ്സൈറ്റാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.17ന് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നിലവിൽ വൈറസ് ബാധിച്ച് 2139 പേർ ചികിത്സയിലാണ്. ഇതിൽ 41 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാവിലെ പുതിയ രോഗികളുടെ വിവരം വെബ്സൈറ്റ് പുറത്തുവിട്ടിരുന്നു. 147 പേരുടെ കണക്കാണ് അപ്പോൾ വന്നത്. ഇതും കൂടിയാവുമ്പോൾ ചൊവ്വാഴ്ച രാവിലെ മാത്രം 190 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
രാജ്യത്ത് രോഗമുക്തരുടെ എണ്ണം 600 കടന്നത് ആശ്വാസം നൽകുന്ന വാർത്തയാണ്.
ഏറ്റവും കൂടുതൽ പേർക്ക് രോഗബാധയുണ്ടായത് റിയാദിലാണ്.