റിയാദ്​: സൗദിയിൽ​ 355 പുതിയ കൊറോണ വൈറസ്​ കേസുകളും, 3 പേരുടെ മരണവുമാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്ന് മരിച്ച മൂന്ന് പേരടക്കം സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 44 ആയി.

രാജ്യത്ത് വൈറസ്​ ബാധിതരുടെ എണ്ണം 3287 ആയി ഉയരുന്നു. ഇതിൽ 45 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. 35 പേരാണ്​ പുതുതായി സുഖം പ്രാപിച്ചത്​. രോഗമുക്തരുടെ എണ്ണം 666 ആയി. പുതിയ മരണങ്ങളിൽ ഓരോന്ന്​ വീതം മക്കയിലും ഹുഫൂഫിലും ജുബൈയിലുമാണ്​ രജിസ്​റ്റർ ചെയ്​തത്​. ​

പുതിയ രോഗികളിൽ 89 പേർ മദീനയിലാണ്​. റിയാദിൽ 83, മക്കയിൽ 78, ജിദ്ദയിൽ 45, തബൂക്കിൽ 26, ഖത്വീഫിൽ 10, യാംബുവിൽ 4​, ത്വാഇ-ഫിൽ 4, ദറഇയയിൽ ​4, ഹുഫൂഫിലും ഉനൈസയിലും അൽഖർജിലും 2​ വീതവും ഖമീസ്​ മുശൈത്ത്​, അഹദ്​ റഫീദ, ബീഷ, അൽബാഹ, റിയാദ്​ അൽഖബ്​റ, നജ്​റാൻ എന്നിവിടങ്ങളിൽ ഓരോന്ന് വീതവുമാണ് കേസുകൾ രജിസ്​റ്റർ ചെയ്​തത്.
സൗദിയിൽ വൈറസ്​ ബാധിതരുടെ എണ്ണത്തിൽ റിയാദ്​ തന്നെയാണ്​ മുന്നിൽ. ഇതുവരെ ഇവിടെ രോഗം ബാധിച്ചത്​ 961പേർക്കാണ്​. മൂന്നുപേർ മരിച്ചു. 267 പേർ സുഖം പ്രാപിച്ചു. 691 പേർ ചികിത്സയിൽ കഴിയുന്നു. രണ്ടാം സ്ഥാനത്തുള്ള മക്കയിൽ 637 പേരിലാണ്​ രോഗബാധ കണ്ടെത്തിയത്​. 114 പേർ സുഖം പ്രാപിച്ചു. ഒമ്പത്​ പേർ മരിച്ചു. 508 പേർ ചികിത്സയിൽ കഴിയുന്നു.