കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ കാർഷിക – വ്യാവസായിക മേഖലയിലെ വൈദ്യുതി ബില്ലിൽ 30 ശതമാനത്തിന്റെ ഇളവ് പ്രഖ്യാപിച്ച് സൽമാൻ രാജാവ്. ഏപ്രിൽ, മേയ് മാസങ്ങളിലാകും ഇളവ് നൽകുക. ആവശ്യമെങ്കിൽ കാലാവധി നീട്ടുവാനും, ഇളവ് 50 ശതമാനം വരെ അനുവദിക്കുവാനും നിർദ്ദേശമുണ്ട്.