മനാമ: രാജ്യത്ത് പുതുതായി 41പ്രവാസി തൊഴിലാളികളടക്കം 55 പേർക്ക്​ കൊറോണ വൈറസ് സ്​ഥിരീകരിച്ചു. ഇതിൽ 41 പേരും അൽ ഹിദ്ദ്​ മേഖലയിലെ പ്രവാസി തൊഴിലാളികളാണ്​. ഇവരുടെ താമസ സ്​ഥലത്ത്​ കഴിഞ്ഞ ദിവസം മെഡിക്കൽ സംഘം പരിശോധന നടത്തിയിരുന്നു.

ലബോറട്ടറി പരിശോധനയിൽ രോഗം
സ്​ഥിരീകരിച്ചതിനെത്തുടർന്ന്​ ഇവരെ ചികിത്സാ കേന്ദ്രത്തിലേക്ക്​ മാറ്റി. ഇവരുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കി. ഇതോടെ രാജ്യത്ത്​ ചികിത്സയിലുള്ളവരുടെ എണ്ണം 349 ആയി. ഇതിൽ നാല്​ പേരുടെ നില ഗുരുതരമാണ്​. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 458 പേരാണ്​ ഇതുവരെ രോഗമുക്​തി നേടിയിരിക്കുന്നത്.