കുവൈത്ത്​ സിറ്റി: കൊറോണ വൈറസ് കുവൈത്തിൽ 79 ഇന്ത്യക്കാർ അടക്കം 109 പേർക്ക്​ കൂടി​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ ആകെ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 665 ആയി. കോവിഡ്​ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 304 ആയി.

ഒരാളാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. എട്ട്​ കുവൈത്തികൾ, മൂന്ന്​ പാകിസ്ഥാനികൾ, ആറ്​ ഇൗജിപ്​തുകാർ, ആറ്​ ബംഗ്ലാദേശികൾ, ആറ്​ ഇറാൻ പൗരന്മാർ, ഒരു ഫിലിപ്പീൻസ്​ പൗരൻ എന്നിവർക്കാണ്​ ഇന്ത്യക്കാരെ കൂടാതെ തിങ്കളാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചത്​.

20 പേർ തീവ്രപരിചരണ വിഭാഗത്തിലുള്ളതിൽ ഏഴുപേരുടെ നില ഗുരുതരമാണ്​. ബ്രിട്ടനിൽനിന്ന്​ വന്ന കുവൈത്തി എന്നിവർ ഒഴികെ​യുള്ളവരെല്ലാം നേരത്തെ രാജ്യത്ത്​ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരാണ്​.