ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനെതിരേ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. ചിദംബരത്തിനെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്ന് ജസ്റ്റിസ് സുരേഷ് കുമാര്‍ കെയ്റ്റ് നിരീക്ഷിച്ചു. ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവര്‍ അറസ്റ്റ് ചെയ്യപ്പെടാതെ പോയാല്‍ സമൂഹം മൊത്തം ദുഖിക്കേണ്ടി വരുമെന്നും ജഡ്ജി പറഞ്ഞു. എന്നാല്‍, ഈ നിരീക്ഷണം വിധി തീര്‍പ്പല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഇതെ ആരോപണവുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീംകോടതി ചിദംബരത്തിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിലാണ് ചിദംബരം.