റിയാദ്: ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജിസിസിയുടെ വാര്‍ഷിക ഉച്ചകോടി അടുത്താഴ്ച സൗദിയില്‍ നടക്കും. ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച ശേഷം നടക്കുന്ന മൂന്നാം ജിസിസി ഉച്ചകോടിയാണിത്. കുവൈത്തിലും റിയാദിലും നടന്ന ഉച്ചകോടി കാര്യമായ തീരുമാനങ്ങളെടുക്കാതെ പിരിയുകയായിരുന്നു. ഇത്തവണത്തെ ഉച്ചകോടി യുഎഇയിലാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ പിന്നീട് സൗദിയിലേക്ക് മാറ്റുകയായിരുന്നു. ഖത്തര്‍ അമീര്‍ പങ്കെടുക്കുമോ എന്നതാണ് പ്രധാന കാര്യം. 2017ല്‍ ഉപരോധം ചുമത്തുമ്പോഴുള്ള സാഹചര്യമല്ല, പ്രതിസന്ധിയില്‍ അല്‍പ്പം അയവ് വന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഡിസംബര്‍ 10 നടക്കുന്ന ഉച്ചകോടിയില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു…

ബന്ധം മെച്ചപ്പെട്ടിട്ടുണ്ട് ഖത്തറും സൗദി സഖ്യവും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഖത്തര്‍ വിദേശകാര്യ മന്ത്രി സൗദിയില്‍ രഹസ്യ സന്ദര്‍ശനം നടത്തിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാത്രമല്ല, ഖത്തറില്‍ നടന്ന ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ മല്‍സരത്തില്‍ സൗദി സഖ്യരാജ്യങ്ങള്‍ പങ്കെടുത്തിരുന്നു.