മനാമ: ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ മരിയ ഖോഉരി, വൈസ് ചെയർപേഴ്‌സൺ ഖാലിദ് അൽഷായീർ, ഡീറ്റെൻഷൻ ആൻഡ് ഫെസിലിറ്റീസ് വിസിറ്റേഷൻ കമ്മിറ്റി മേധാവി മലാല അൽ ഹമ്മാദി എന്നിവർ ചേർന്ന കൂടിക്കാഴ്ചയിലാണ് ബഹ്‌റൈനിലെ കൊറൻറ്റയിൻ സെന്ററുകൾ സന്ദർശിക്കാൻ തീരുമാനമായത്.

ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം സെന്ററുകളിൽ ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങളും, അതിനായുള്ള വിദഗ്ദ്ധ മെഡിക്കൽ സംഘത്തെയും, രോഗബാധിതരെയു, കാണുവാനും സ്ഥിതിഗതികൾ വിലയിരുത്തുവാനുമാണ് ചെയർപേഴ്‌സന്റെ ഈ സന്ദർശനം.