മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയത്തിൻ്റെ സ്ഥിരീകരണം. എഴുപത്കാരനായ സ്വദേശി പൗരനാണ് മരിച്ചത്. ബഹ്റൈനിലെ കോവിഡ് ബാധിച്ച അഞ്ചാമത്തെ മരണമാണിത്.

മരിച്ചയാൾക്ക് വൈറസ് ബാധയേൽക്കും മുൻപ് മറ്റ് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായതിനാൽ 24 മണിക്കൂറും പരിചരണം നൽകുന്ന പ്രത്യേക വിഭാഗത്തിലായിരുന്നു ചികിത്സിച്ചിരുന്നത്. നിലവിൽ 3 പേരൊഴികെ മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.