മനാമ: കൊല്ലം പേരയം സ്വദേശി താമസ​സ്​ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. സതീഷ് കുമാർ 41 ആണ്​
മരിച്ചത്​. സ്വകാര്യ കമ്പനിയിലെ സ്റ്റോർ കീപ്പർ ആയ ഇദ്ദേഹം ഹമദ് ടൗണിലായിരുന്നു താമസം. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്​സ്​ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. നാട്ടിലേക്ക് കൊണ്ടു പോകുന്നതിന് ആവശ്യമായ നടപടികൾ കമ്പനി അധികൃതർ ചെയ്തു വരുന്നുണ്ട്.
സതീഷ് കുമാറിന്റെ കുടുമ്പം ഭാര്യ: മായ. മക്കൾ: സൂരജ്​, സ്വാതി.

നിലവിൽ വിമാന സർവീസ്​ ഇല്ലാത്തതിനാൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ബുദ്ധിമുട്ട്​ നേരിടുന്നുണ്ട്. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെത്തുടർന്ന്​ ഒരു മലയാളിയുടെയും തമിഴ്​നാട്​ സ്വദേശിയുടെയും മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം ഗൾഫ്​ എയറി​ന്റെ കാർഗോ വിമാനത്തിൽ നാട്ടിലെത്തിക്കാൻ സാധിച്ചിരുന്നു. ലുലു ഗ്രൂപ്പിനുവേണ്ടി പഴങ്ങളും പച്ചക്കറികളും എത്തിക്കുന്നതിന്​ ഏർപ്പെടുത്തിയ വിമാനമാണ്​ ഇതിനായി ഉപയോഗിച്ചത്.