
മനാമ: യുഎഇയും ബഹ്റൈനും സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലേക്ക് പുറപ്പെട്ടു. ജി7 രാജ്യങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് മോദിയുടെ ഫ്രഞ്ച് യാത്ര. പരിസ്ഥിതി, കാലാവസ്ഥ, സാങ്കേതിക കൈമാറ്റം തുടങ്ങിയ ആഗോളവിഷയങ്ങളാകും അദ്ദേഹം ജി7 ഉച്ചകോടിയില്‍ പ്രഭാഷണ വിഷയമാക്കുക. ലോക നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്യും.