മനാമ: 250 ഇന്ത്യന്‍ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി വിട്ടയക്കാന്‍ ബഹ്‌റൈന്‍ ഭരണകൂടത്തിന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഥമ സന്ദര്‍ശനത്തിനിടെയാണ് പ്രഖ്യാപനം. ബഹ്‌റൈന്‍ ഭരണകൂടത്തിന് മോദി നന്ദി അറിയിച്ചു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 8189 ഇന്ത്യക്കാരാണ് വിദേശരാജ്യങ്ങളിലെ ജയലുകളില്‍ കഴിയുന്നത്. സൗദിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍. 1811 പേരാണ് സൗദിയിലെ വിവിധ ജയിലുകളില്‍ കഴിയുന്നത്. യുഎഇ ജയിലുകളില്‍ 1392 ഇന്ത്യക്കാര്‍ കഴിയുന്നുണ്ട്. ബഹ്‌റൈനിലെ ജയിലുകളില്‍ എത്ര ഇന്ത്യക്കാരുണ്ടെന്ന കണക്ക് ലഭ്യമല്ല. മാനുഷിക പരിഗണനയില്‍ 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ ബഹ്‌റൈന്‍ ഭരണകൂടം തീരുമാനിച്ചുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.