സേ​വിം​ഗ്സ് അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ശ്ചി​ത ബാ​ല​ൻ​സ് വേ​ണ​മെ​ന്ന നി​ബ​ന്ധ​ന State Bank Of India എ​ടു​ത്തു​ക​ള​ഞ്ഞു.

നി​ല​വി​ല്‍ മെ​ട്രോ, അ​ര്‍​ധ മെ​ട്രോ, ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ള്‍​ക്ക് യ​ഥാ​ക്ര​മം 3000, 2000, 1000 എ​ന്നി​ങ്ങ​നെ​യാ​ണ് SBI മി​നി​യം ബാ​ല​ന്‍​സ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

ശ​രാ​ശ​രി പ്ര​തി​മാ​സ ബാ​ല​ൻ​സ് പ​രി​പാ​ലി​ക്കാ​ത്ത​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന പി​ഴ​യും നി​കു​തി​യു​മാ​ണ് SBI ഒ​ഴി​വാ​ക്കി​യ​ത്. എ​ല്ലാ സേ​വിം​ഗ്സ് അ​ക്കൗ​ണ്ടു​ക​ളു​ടെ​യും വാ​ര്‍​ഷി​ക പ​ലി​ശ മൂ​ന്നു ശ​ത​മാ​ന​മാ​ക്കി.
ഓ​രോ മൂ​ന്നു​മാ​സം കൂ​ടു​മ്പോ​ഴും അ​ക്കൗ​ണ്ട് ഉ​ട​മ​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന എ​സ്.എം.എ​സ് ചാ​ര്‍​ജും SBI പി​ന്‍​വ​ലി​ച്ചി​ട്ടു​ണ്ട്.

സ്ഥി​ര നി​ക്ഷേ​പ​ങ്ങ​ളു​ടെ​യും വാ​യ്പ​ക​ളു​ടെ​യും പ​ലി​ശ​യും SBI കു​റ​ച്ചു. 45 ദി​വ​സം വ​രെ​യു​ള്ള സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ നാ​ല​ര​യി​ൽ നി​ന്ന് നാ​ല് ശ​ത​മാ​ന​മാ​യി കു​റ​ച്ചു. 45 ദി​വ​സ​ത്തി​ൽ കൂ​ടു​ത​ലു​ള്ള സ്ഥി​രി​നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ ആ​റി​ൽ നി​ന്ന് 5.9 ആ​യി കു​റ​ച്ചു. കാ​ർ ലോ​ണും ഹൗ​സിം​ഗ് ലോ​ണും അ​ട​ക്ക​മു​ള്ള വാ​യ്പ​ക​ളു​ടെ​യും പ​ലി​ശ​യും SBI കു​റ​ച്ചി​ട്ടു​ണ്ട്.