കുവൈറ്റ് സിറ്റി: രാജ്യത്ത് ലോക്ഡൗൺ നിർദേശം ലംഘിച്ച നാല് പ്രവാസികളെ കസ്റ്റഡിയിലെടുത്തു. നാല് പേരെയും നാടുകടത്താനുള്ള നടപടിക്രമങ്ങൾ പുരോ​ഗമിക്കുകയാണ്. മഹ്ബൂലയിലാണ് കേസിനാസ്പ​ദമായ സംഭവം നടന്നത്. ഫെൻസിം​ഗ് മുറിച്ചാണ് നാല് പേരും പുറത്തിറങ്ങിയത്. പിന്നീട് പൊലീസ് പിടിയിലാവുകയായിരുന്നു.

ചോദ്യം ചെയ്യലിൽ നാല് പേരും കുറ്റം സമ്മതിച്ചു. ലോക്ഡൗൺ നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ കുവൈറ്റ് വ്യക്തമാക്കിയിരുന്നു. കർഫ്യൂ ലംഘിച്ചതിന് ബുധനാഴ്ച്ച മൂന്ന് സ്വദേശികളും കുവൈറ്റിൽ അറസ്റ്റിലായിട്ടുണ്ട്. പൊതുജനാരോ​ഗ്യത്തിന് ഭീഷണിയുണ്ടാക്കുന്ന ഇത്തരം നടപടികൾക്ക് മാപ്പ് നൽകില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.