മഹാരാഷ്ട്ര ഭരിക്കാമെന്ന ബിജെപിയുടെ മോഹത്തിന് കനത്ത തിരിച്ചടിയാണ് ശിവസേന -എന്‍സിപി സഖ്യം നല്‍കിയത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്ട്ര നഷ്ടപ്പെട്ടത് ബിജെപിക്കും മോദി -അമിത്ഷാകൂട്ടുകെട്ടിനും സമീപ കാലത്ത് ഏറ്റ കനത്ത തിരിച്ചടിയാണ്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ അന്വേഷണങ്ങള്‍ അടക്കമുള്ള ‘ആയുധങ്ങളുമായി’ മോദിയും – അമിത്ഷായും പിറകെയുണ്ടാകുമെന്ന് ഉദ്ദവ് താക്കറെയ്ക്ക് നന്നായി അറിയാം. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനു ഇക്കാര്യം നേരത്തെ മനസ്സിലായിട്ടുണ്ട്.

അതുകൊണ്ട് തന്നെയാണ് ഓടുന്ന നായയ്ക്ക് ഒരു മുഴം മുന്‍പെ എന്ന നിലപാട് ഉദ്ദവ് താക്കറെ സ്വീകരിച്ചത്. സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ചു പുനരന്വേഷണത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നത് ഇതെല്ലാം കണക്കുകൂട്ടിയാണ്.