തിരുവനന്തപുരം: പോരിനു വാടാ പോരിന് വാടാ…..എന്ന മുദ്രാവാക്യങ്ങളുമായി സമരത്തിനെത്തിയെ കെഎസ്‌യു പ്രവര്‍ത്തകര്‍ പൊലീസ് വാഹനത്തിന്റെ സൈറല്‍ കേട്ടപ്പോള്‍, പാഞ്ഞോടുന്ന വീഡിയോ വൈറല്‍. ഇന്ന് യൂണിവേഴ്‌സിറ്റി കോളേജിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചിനിടെയാണ് സംഭവം.

മുന്‍പും സമാനമായ ‘വീര്യപ്രകടനങ്ങള്‍’ കെഎസ്.യു പ്രവര്‍ത്തകര്‍ കാണിച്ചിട്ടുണ്ട്.

പൊലീസ് വാഹനം കണ്ടപ്പോള്‍ സഹപ്രവര്‍ത്തകരെ ഇട്ടിട്ട് ഓടുന്ന കെഎസ്.യു നേതാവ് അബ്ദുള്‍ റഷീദിന്റെ വീഡിയോയാണ് മാസങ്ങള്‍ക്ക് മുന്‍പ് വൈറലായത്.

ആവേശത്തില്‍ മുദ്രാവാക്യം വിളിച്ച് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ആളായി കടന്നുവന്ന അബ്ദുള്‍ റഷീദ്, പൊലീസ് വാഹനം കണ്ടതോടെ ഓടി ഒളിക്കുകയായിരുന്നു. ഓട്ടത്തിന്റെ ദൃശ്യം പകര്‍ത്തിയതാവട്ടെ, കോണ്‍ഗ്രസ് ചാനലായ ജയ് ഹിന്ദും.

017ല്‍ തിരുവനന്തപുരം പ്രസ് ക്ലബിന് മുന്നിലായിരുന്നു മറ്റൊരു സംഭവം.

ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറെ കരിങ്കൊടി കാണിക്കാനെത്തിയ കെഎസ്.യു ‘ചുണക്കുട്ടന്മാരാണ്’ വാഹനത്തിന്റെ ഹോണടി കേട്ട് ഓടിയത്. ഷൈലജ ടീച്ചറിന് പിന്നാലെ സ്ഥലത്തെത്തിയ മന്ത്രി ജി.സുധാകരന്റെ അകമ്പടി വാഹനത്തില്‍ നിന്നുള്ള ഹോണ്‍ കേട്ട് പ്രവര്‍ത്തകര്‍ നഗരമധ്യത്തിലൂടെ ഓടുകയായിരുന്നു.