ദുബായ്: രണ്ടര വര്‍ഷത്തോളമായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധി അവസാനിക്കുമെന്ന് സൂചന. കുവൈത്ത് നടത്തി വന്ന മധ്യസ്ഥ ശ്രമങ്ങള്‍ വിജയം കണ്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഖത്തറില്‍ നടക്കുന്ന ഗള്‍ഫ് കപ്പ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സൗദി അറേബ്യയുടെയും യുഎഇയുടെയും ബഹ്‌റൈന്റെയും താരങ്ങള്‍ എത്തും. ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച ശേഷം ആദ്യമായിട്ടാണിത്. 2017 ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരെ സൗദിയും യുഎഇയും ബഹ്‌റൈനും ഈജ്പിതും ഉപരോധം പ്രഖ്യാപിച്ചത്. ശേഷം ഒരുതരത്തിലുള്ള ബന്ധങ്ങളും ഈ രാജ്യങ്ങള്‍ ഖത്തറുമായുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ചില മാറ്റങ്ങള്‍ സംഭവിക്കുന്നു. ഗള്‍ഫിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയിലെ വിശദാംശങ്ങള്‍ ഇങ്ങനെ…

സമാധാനത്തിന് ആക്കംകൂട്ടി ഫുട്‌ബോള്‍ കുവൈത്ത് നടത്തി വരുന്ന മധ്യസ്ഥ ശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്നാണ് വിവരം. ഇതിന്റെ ഭാഗമായിട്ടാണ് ദോഹയില്‍ നടക്കുന്ന ഗള്‍ഫ് ഫുട്‌ബോള്‍ കപ്പിന് താരങ്ങള്‍ എത്തുന്നത്. ഫുട്‌ബോള്‍ മല്‍സരം അവസരമാക്കി ഉപയോഗിച്ച് പ്രതിസന്ധി പരിഹരിക്കാനാണ്