മനാമ: ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണ സ്മരണാഞ്ജലി സംഘടിപ്പിച്ചു, ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന പരിപാടിയിൽ അനുസ്മരണ പ്രഭാഷണം, ഇന്ദിരാ ഗാന്ധി യുടെ അപൂർവ്വ ചിത്ര പ്രദർശനം,ക്വിസ് മത്സരം എന്നിവ ഉണ്ടായിരുന്നു, ഐ.വൈ.സി.സി പ്രസിഡൻറ് അനസ് റഹിം അധ്യക്ഷനായിരുന്ന പരിപാടിയിൽ ലത്തീഫ് കോലിക്കൾ മുഖ്യാതിഥിയായിരുന്നു, ഐ.വൈ.സി.സി രാഷ്ട്രീയ പഠന ക്ലാസ് കൺ വീനർ ഷഫീക്ക് കൊല്ലം അനുസ്മരണ പ്രഭാഷണം നടത്തി, രാജേഷ് പന്മന ക്വിസ് മത്സരത്തിന് നേതൃത്വം നൽകി, ഐ.വൈ.സി.സി സെക്രട്ടറി എബിയോൺ അഗസ്റ്റിൻ സ്വാഗതവും ട്രഷർ നിതീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.