മനാമ: സ്വാദ് ഊറും രുചി വൈവിധ്യങ്ങളുമായി മസാലി റെസ്റ്റ്‌റൊണ്ട് ബഹ്‌റൈനില്‍ നാളെ (ഡിസംബര്‍ രണ്ട്) പ്രവര്‍ത്തനം ആരംഭിക്കുന്നു.
മനാമ ഗോള്‍ഡ് സിറ്റിക്ക് സമീപമാണ് മസാലി പ്രവര്‍ത്തിക്കുന്നത്. അറബിക്, ഇന്ത്യന്‍, ചൈനീസ്, കോണ്ടിനെന്റല്‍ തുടങ്ങിയ വിത്യസ്ത രുചി ഭേദങ്ങളാണ് മസാലിയുടെ പ്രത്യേകത. ഇതോടൊപ്പം മലയാള തനിമയാര്‍ന്ന വെജിറ്റേറിയന്‍-നോണ്‍ വെജ് വിഭവങ്ങളും കൊതി ഊറും നാടന്‍ വിഭവവങ്ങളും ലഭ്യമാണ്. ചിക്കന്‍, മട്ടണ്‍, ബീഫ്, മത്സ്യം എന്നിവ ഉപയോഗിച്ചുള്ള പ്രശസ്തമായ വിഭവങ്ങളും മസാലിയുടെ രുചി ഭേദങ്ങളെ സമൃദ്ധമാക്കുന്നു.
കേരളത്തിനകത്തും പുറത്തും രുചി വൈഭവം കൊണ്ട് പ്രശസ്തമായ ഹോട്ടല്‍ ഗ്രൂപ്പാണ് മസാലി. മസാലി ഗ്രൂപ്പിന്റെ ബഹ്‌റൈനിലെ ആദ്യ സംഭരമാണിത്.
ഡെലിവറിയും കാറ്ററിംഗ് ഓര്‍ഡറുകളും സ്വീകരിക്കുമെന്ന് മാനേജ്‌മെന്റ് പത്രകുറിപ്പില്‍ അറിയിച്ചു. ഡെലിവറി ഓഡറുകള്‍ക്കും വിവരങ്ങള്‍ക്കും വിളിക്കുക: 17344111.