മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം പോയ വർഷങ്ങളിൽ ബഹറൈനിൽ നിന്ന് ഹജ്ജ് – ഉംറ നിർവഹിച്ചവരുടെ സംഗമം സംഘടിപ്പിച്ചു. നേരിൽ കാണാനും ഒത്തു കൂടാനും കഴിയാത്ത കോവിഡ് സാഹചര്യത്തിൽ ഓൺലൈനിൽ നടന്ന സംഗമത്തിൽ ജന: സെക്രട്ടറി എം.എം സുബൈർ അദ്ധ്യക്ഷത വഹിച്ചു.ദാറുൽ ഈമാൻ കേരള വിഭാഗം രക്ഷാധികാരി ജമാൽ നദ്‌വി ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനുമായ ജഅഫർ എളമ്പിലാക്കോട് മുഖ്യ പ്രഭാഷണം നടത്തി. ബൂ ഫൈസൽ ഹജ്ജ് ഉംറ കോർഡിനേറ്റർ സമീർ സ്വലാഹി, ആർ വി യുസുഫ്, അബ്ദുൽ ഹഖ് എന്നിവർ പരിപാടിയിൽ സംസാരിച്ചു. മുഹമ്മദ് ഷരീഫ്, സാജിദ് ആലുവ, റാഫി ജാസിം തുടങ്ങിയവർ അനുഭവങ്ങൾ പങ്ക് വെച്ചു. പി പി ജാസിർ ഖിറാഅത് നടത്തുകയും സഈദ് റമദാൻ നദ്‌വി സമാപനം നിർവ്വഹിക്കുകയും ചെയ്തു.