മനാമ: 1984ൽ കടൽ കടന്നു എല്ലാ പ്രവാസികളെയും പോലെ ഒരു പാട് സ്വപ്നങ്ങളുമായി ബഹ്‌റൈനിൽ എത്തിയതായിരുന്നു പാലക്കാട്‌ ജില്ലയിലെ കപ്പൂർ കാഞ്ഞിരത്താണി പരേതൻ ആയ കൊടകല്ലിങ്കൽ കേശവന്റെ മൂത്ത മകൻ ബാലകൃഷ്‌ണൻ.

  “നാട്ടിലെത്തിയ ബാലേട്ടൻ”

നിർഭാഗ്യകരം എന്ന് പറയട്ടെ വന്നു പിറ്റേ ദിവസം സ്പോൺസറുടെ അടുത്ത് പാസ്പോർട്ട് കൊടുത്തു വിസ അടിച്ചു പല ജോലികളിലുമായി ജീവിതം തള്ളി നീക്കി ഇതിനിടക്ക് ID കാർഡ് ഉണ്ടാക്കാനോ, രണ്ട് വർഷം കഴിഞ്ഞപ്പോൾ വിസ പുതുക്കാനോ ഒന്നും ശ്രമിച്ചില്ല. വർഷങ്ങൾ കടന്നു പോയി നാടും വീടും കുടുംബങ്ങളും ഒക്കെ ആയുള്ള ബന്ധങ്ങളും ഇല്ലാതായി. അവസാനമായി കുടുബവുമായി ഫോണിൽ വിളിച്ചു സംസാരിച്ചത് 20 വർഷം മുൻപ്. അതിൽ ഇടക്ക് അമ്മയും അച്ഛനും മരണപ്പെട്ടു അതോടെ ബാക്കിയുള്ള അനിയൻമാരും പെങ്ങളും ഒക്കെ ആയി ഉള്ള ബന്ധങ്ങളും ഇല്ലാതെ ആയി.

അവിവാഹിതൻ ആയ ബാലേട്ടൻ അങ്ങിനെ വർഷങ്ങൾ കടന്നു പോയത് അറിഞ്ഞില്ല. നാടും വീടും ആയി എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച ബാലേട്ടൻ തീർത്തും ഒറ്റ പെട്ട അവസ്ഥയിൽ ആയിരിന്നു. നാട്ടിൽ ഉള്ള ബന്ധുക്കളും ഇദ്ദേഹത്തിന്റെ വിവരങ്ങൾ ഒന്നും ഇല്ലാതെ ആയപ്പോൾ ഇദ്ദേഹത്തിനു എന്തെങ്കിലും അത്യാഹിതം സംഭവിച്ചു കാണും എന്നാണ് കരുതിയത്. അങ്ങിനെയാണ് തീർത്തും യാദൃശ്ചികമായി ചാലക്കുടി സ്വദേശി മുഹറഖിൽ കഫ്റ്റിരിയ നടത്തുന്ന ഗഫൂർ താമസിക്കാൻ മുറി അന്വേശിച്ചു ബാലേട്ടൻ താമസിക്കുന്ന മുറിയിൽ എത്തുന്നത്. അത് വലിയ നിമിത്തം ആയി ബാലേട്ടനെ കണ്ടപ്പോൾ തന്നെ ഗഫൂറിന് എന്തോ ഒരു പന്തികേട് തോന്നി ബാലേട്ടനോട് കാര്യങ്ങൾ തിരക്കിയെങ്കിലും കൂടുതൽ സംസാരിക്കാൻ തയ്യാർ ആയില്ല. പക്ഷെ ഗഫൂർ വിട്ടില്ല ബാലേട്ടനോട് സ്നേഹപൂർവ്വം കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ആണ് ഞെട്ടിക്കുന്ന വിവരങ്ങൾ അറിഞ്ഞത്. പിന്നീട് ഗഫൂർ പുതിയ താമസ സ്ഥലം കണ്ടെത്തി ബാലേട്ടനെയും അവരുടെ റൂമിലേക്ക് കൂട്ടി.

അങ്ങിനെയാണ് ഗഫൂർ (20/7/2020) ന് ബഹ്‌റൈൻ കെ.എം.സി.സി മുൻ സെക്രട്ടറി കെ. എം. സൈഫുദ്ധീനെയും, സൗത്ത് സോൺ കെ.എം.സി.സി പ്രസിഡന്റ് റഷീദ് ആറ്റൂരിനെയും വിവരങ്ങൾ അറിയിക്കുന്നത് അങ്ങിനെ ഇരുവരും പാലക്കാട്‌ ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ശറഫുദ്ധീൻ മാരായമംഗലത്തെയും കൂട്ടി ബാലേട്ടനെ സന്ദർശിച്ചു മൂവരും ചേർന്ന് കൂടി ആലോജിച്ചതിന്റെ അടിസ്ഥാനത്തിൽ അന്ന് തന്നെ നാട്ടിലെ പ്രാദേശിക ലീഗ് നേതാക്കന്മാരുമായി ബന്ധപ്പെട്ടു നാട്ടിലെ വീടും അഡ്രസ്സും ഒക്കെ ഉടനെ കണ്ടെത്താൻ കഴിഞ്ഞു. നാട്ടിൽ രണ്ട് അനിയൻമാരും പെങ്ങളും ഒക്കെ ഉണ്ടെന്നു അറിയാൻ കഴിഞ്ഞു അപ്പോൾ ആണ് മരിച്ചു പോയി കാണും എന്ന് കരുതിയ ബാലേട്ടൻ ബഹ്‌റൈനിൽ ജീവിച്ചിരിപ്പുണ്ട് എന്ന സത്യം ബന്ധുക്കളും, നാട്ടുകാരും അറിയുന്നത്.

ഏതായാലും വളരെ വൈകി ആണെങ്കിലും നാട്ടിലേക്ക് പോകാൻ ആഗ്രഹം പ്രകടിപ്പിച്ച ബാലേട്ടനെ നാട്ടിലുള്ള ബന്ധുക്കളും സ്വീകരിക്കാൻ തയ്യാർ ആണെന്ന് അറിഞ്ഞപ്പോൾ പിന്നെ ബഹ്‌റൈൻ കെ.എം.സി.സി യുടെ നേതൃത്വത്തിൽ അതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി ഔട്ട്‌ പാസിന് അപേക്ഷിക്കാൻ വേണ്ടി ബാലേട്ടനെയും കൂട്ടി ബഹ്‌റൈൻ കെ.എം.സി.സി പാലക്കാട്‌ ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി വി.വി ഹാരിസ് തൃത്താലയും, സെക്രട്ടറി മാസിൽ പട്ടാമ്പിയും, ചേർന്ന് ഇന്ത്യൻ എംബസിയിൽ കൊണ്ട് പോയി സ്വന്തം പാസ്സ്പോർട്ട് കോപ്പി പോയിട്ട് ഇന്ത്യകാരൻ ആണെന്ന് തെളിയിക്കുന്ന ഒരു രേഖയും കൈവശം ഇല്ലാത്ത ബാലേട്ടന് ഔട്ട്‌ പാസ്സ് സംഘടിപ്പിക്കലും ഏറെ ദുഷ്കരമായിരിന്നു.

ഭാഗ്യത്തിന് നാട്ടിലെ റേഷൻ കാർഡിൽ ബാലേട്ടന്റെ പേര് ഉണ്ടായിരുന്നു അതിന്റെ കൊപ്പി എല്ലാം സംഘടിപ്പിച്ചു എംബസിയിൽ നിന്നും പാലക്കാട്‌ കളക്ട്രേറ്റിലേക്ക് അപേക്ഷ അയച്ചു കോവിഡും മറ്റു കാരണങ്ങളും ഒക്കെ പറഞ്ഞു കളക്ട്രറ്റിൽ നിന്നും മറുപടി സമയത്ത് കിട്ടിയില്ല തൃത്താല എം.എൽ.എ വി.ടി ബൽറാം ഒക്കെ വിഷയത്തിൽ ഇടപെട്ടു എങ്കിലും നാട്ടിൽ നിന്നും ജില്ലാ ഭരണകൂടം അന്വേഷണം നടത്തി എംമ്പസിക്ക് വിവരങ്ങൾ അയക്കാത്ത കാരണം കൊണ്ട് മാസങ്ങൾ നീണ്ടു പോയി അതിൽ ഇടക്ക് ഗഫൂറിന് ജോലിയും റൂമും മാറേണ്ടി വന്നു അതിനു മുൻപ് തന്നെ ബാലേട്ടന്റെ ബന്ധു കൂടിയായ മുഹറഖ് ഹാലയിൽ സാഗർ റെസ്റ്റൊറന്റ് നടത്തിയിരുന്ന മധുവും കുടുംബവും ബാലേട്ടനെ അവരുടെ അടുത്തേക്ക് കൊണ്ട് പോയി.

അത് ബാലേട്ടനും വലിയ ആശ്വാസമായി എങ്കിലും ഔട്ട്‌ പാസ്സ് ലഭിക്കാതെ
അനന്തമായി നീണ്ടു പോകുന്നതിൽ ഏറെ വിഷമകരമായി. ആ ഇടക്കാണ് ബാലേട്ടന്റെ വിവരങ്ങൾ അറിഞ്ഞ എടപ്പാൾ സ്വദേശിയും ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ ഭരണിസമിതി അംഗം കൂടിയായ രാജേഷ് നമ്പ്യാർ ബാലേട്ടനെ സന്ദർശിച്ചിരുന്നു. പിന്നീട് ബാലേട്ടന്റെ വിവരങ്ങൾ അറിയാൻ ശറഫുദ്ധീൻ മാരായമംഗലത്തെ വീണ്ടും രാജേഷ് നമ്പ്യാർ വിളിച്ചപ്പോൾ ഔട്ട്‌ പാസ്സ് ലഭിക്കാൻ കാലതാമസം നേരിടുന്ന വിവരം അറിഞ്ഞത് രാജേഷ് നമ്പ്യാർ ഉടൻ മുഹറഖിൽ ഉള്ള സംസ്കൃതി പ്രവർത്തകൻ അനിൽ മടപള്ളിയെ വിവരം അറിയിച്ചു വിവരങ്ങൾ വാർത്താ മാധ്യമങ്ങളിൽ വന്നു അങ്ങിനെ പാക്ട് ബഹ്‌റൈൻ ഭാരവാഹികളും ബാലേട്ടനെ സന്ദർശിച്ചു സഹായങ്ങൾ വാഗ്ദാനം ചെയ്തു.

ഏതായാലും സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ ഫലം കണ്ടു ഇന്ത്യൻ വിദേശകാര്യ സഹ മന്ത്രി വി വിമുരളീധരൻ വിഷയത്തിൽ ഇടപെട്ടു കാലതാമസം നേരിട്ട ഔട്ട്‌ നടപടി ക്രമങ്ങളുടെ ചുവപ്പ് നാട നീങ്ങി ബാലേട്ടന് നാടണയാൻ അവസരം ഒരുങ്ങി ഈ അവസരത്തിൽ കഴിഞ്ഞ 4 മാസത്തിൽ അധികമായി ബാലേട്ടന് പാർപ്പിടവും ഭക്ഷണവും നൽകിയ മധുവും കുടുംബവും വിവരം കെ.എം.സി.സി യുടെ ശ്രദ്ധയിൽ പെടുത്തിയ ഗഫൂർ ചാലക്കുടിയും, വിവരങ്ങൾ അറിഞ്ഞത് മുതൽ സഹായ ഹസ്തവുമായി വന്നു ചേർത്തു പിടിച്ചു ടിക്കെറ്റ് ഉൾപ്പടെ ഉള്ള സഹായങ്ങൾ നൽകിയ പാക്ട് ബഹ്‌റൈൻ (പാലക്കാട്ടു കാരുടെ കൂട്ടായ്മ) രാജേഷ് നമ്പ്യാർ, അനിൽ മടപള്ളി ഉൾപ്പടെ ഉള്ള സാമൂഹിക പ്രവർത്തകരുടെ ശ്ലാഘനീയമായ പ്രവർത്തനങ്ങൾ ഏറെ അഭിനന്ദം അർഹിക്കുന്നു. എല്ലാവരുടെയും കൂട്ടായ പ്രവർത്തങ്ങൾ കൊണ്ടാണ് ബാലേട്ടന് ഇപ്പോൾ എങ്കിലും നാടണയാൻ സാധിച്ചത്.