ഉത്തർ പ്രദേശ്: രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കാത്തതിനെ തുടര്‍ന്ന് അധ്യാപകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. ബലിയയിലെ സരസ്വതി ശിശുമന്ദിര്‍ സ്‌കൂളില്‍ ജോലി ചെയ്തിരുന്ന യശ്വന്ത് പ്രതാപ് സിങാണ് പരാതിയുമായി രംഗത്തെത്തിയത്.

രാമക്ഷേത്രത്തിന് 1000 രൂപ സംഭാവന നല്‍കിയില്ലെന്നു പറഞ്ഞാണ് യശ്വന്ത് സിങ്ങിനെ അധികാരികള്‍ പുറത്താക്കിയത്. ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ സ്‌കൂള്‍.

തന്റെ എട്ടുമാസത്തെ ശമ്പളവും സ്‌കൂള്‍ അധികൃതര്‍ പിടിച്ചുവച്ചിരിക്കുകയാണെന്ന് യശ്വന്ത് സിങ് ആരോപിച്ചു.