മനാമ: വനിതകളുടെ സാഹിത്യ കഴിവുകൾക്ക് പ്രോത്സാഹനം നൽകുന്നതിന്
ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം പ്രസിദ്ധീകരിച്ച വനിതാദിന ഓൺലൈൻ മാഗസിനായ “ജ്വാല” ഫ്രന്റ്സ് പ്രസിഡന്റ് ജമാൽ നദ് വി ഇരിങ്ങൽ പ്രകാശനം ചെയ്തു.

വനിതാവിഭാഗം പ്രസിഡന്റ് ജമീല ഇബ്രാഹീം ഏറ്റുവാങ്ങി. മാഗസിൻ എഡിറ്റർ ഉമ്മു അമ്മാർ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ മെഹ്റ മൊയ്തീൻ, ഹസീബ ഇർശാദ്, ഡിസൈനർ ഫിദ മൊയ്തീൻ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. വിവിധ മേഖലകളിൽ വനിതകളുടെ മുന്നേറ്റം ആശാവഹമാണെന്ന് മാഗസിൻ പ്രകാശനം ചെയ്തു കൊണ്ട് ജമാൽ ഇരിങ്ങൽ പറഞ്ഞു.