മനാമ: കഴിഞ്ഞ നാല്‌ വർഷമായി എ.എൽ. അമേരി ഇലക്ട്രിക്കൽ കോൺട്രാക്റ്റിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന ശ്രീ. അജയ് ജോനെപള്ളിക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടായതിനെത്തുടർന്ന് മസ്തിഷ്ക തകരാറിലായ അദ്ദേഹത്തെ ബി.ഡി.എഫ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഒരു മാസത്തോളം ചികിത്സിക്കുകയും ചെയ്തു. സുഖം പ്രാപിച്ചെങ്കിലും തളർവാതം പിടിപെട്ടു, യാത്ര ചെയ്യാൻ യോഗ്യനാണെന്ന് സർട്ടിഫിക്കറ്റ് ലഭിച്ചെങ്കിലും, കോവിഡ് കാരണം അദ്ദേഹത്തിന് യാത്ര ചെയ്യാൻ കഴിഞ്ഞില്ല, പിന്നീട് അദ്ദേഹത്തെ പരിപാലിക്കാൻ മെഡിക്കൽ നഴ്‌സുമാർ ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും കമ്പനി (ശ്രീ. അഹമ്മദ് അലി ബഷീർ അൽ അമീരി) ഇന്നുവരെ ഏറ്റെടുത്തു. ഭാവി ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോകാൻ പല തവണ ശ്രമിച്ചെങ്കിലും കൂടെ യാത്ര ചെയ്യാൻ നിലവിലെ സാഹചര്യത്തിൽ നഴ്‌സുമാർ തയ്യാറായിരുന്നില്ല. വിവരം അറിഞ്ഞു ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് മലയാളിയായ ജിജോ ജോൺ എന്നയാൾ മുന്നോട്ടുവരികയായിരുന്നു.
അങ്ങിനെ അജയ്ക്ക് യാത്രക്കുള്ളഅവസരം ഒരുങ്ങുകയായിരുന്നു. കോവിഡ്-19 മൂലം നിലവിൽ നാട്ടിൽ പോയാൽ ഉടനേ തിരിച്ചുവരവ് സാധ്യമല്ലാത്ത സാഹചര്യത്തിലും കൂടെ യാത്ര ചെയ്യുന്ന നഴ്സിനെ അതേ വിമാനത്തിൽ തന്നെ തിരിച്ച് യാത്ര ചെയ്യുവാൻ അവസരമൊരുക്കി കൊണ്ടാണ് ഇന്ത്യൻ ക്ലബ് ചാർട്ടർ ചെയ്യുന്ന ഹൈദരാബാദ് ഗൾഫ് എയർ വിമാനം നാളെ യാത്ര തിരിക്കുന്നത്. അദ്ദേഹത്തിന്റെ സ്ട്രെച്ചർ യാത്രയ്ക്കായി 9 സീറ്റും, ഒപ്പം യാത്ര ചെയ്യുന്ന നഴ്സ്ന് ഒരു സീറ്റും ചേർത്ത് 10 സീറ്റുകൾ മാറ്റി വെച്ചു കൊണ്ട് ഇന്ത്യൻ ക്ലബ് മുന്നോട്ട് വരുകയായിരുന്നു. അജയ് യുടെ കൂടെ നാട്ടിലേക്ക് പോകാൻ മുന്നോട്ടുവന്ന ശ്രീ ജിജോ ജോണിനും, യാത്രക്കുള്ള എല്ലാ സഹായങ്ങളും ചെയ്തുതന്ന ഗൾഫ് എയർനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നതായി ഇന്ത്യൻ ക്ലബ് പ്രസിഡന്റ് സ്റ്റാലിൻ ജോസഫ് അറിയിച്ചു.

കോവിഡ് മഹാമാരിയെ തുടർന്ന് ദുരിതത്തിലായ പ്രവാസികൾക്ക് തണലാകുവാനാണ് ഇന്ത്യൻ ക്ലബ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് വിമാനങ്ങൾ ചാർട്ടർ ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഹൈദരാബാദിലേക്ക് തന്നെ രണ്ടു ജംബോ വിമാനങ്ങളും, കൊച്ചിയിലേക്കും, കാലിക്കറ്റ് ലേക്കും, ബാംഗ്ലൂരിലേക്ക്മായി ഓരോ വിമാനങ്ങളും യാത്രയാക്കിയിരുന്നു. പുതുതായി ഹൈദരാബാദ്, ഡൽഹി, മംഗലാപുരം, കൊച്ചി, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലേക്കുള്ള ബുക്കിംഗ് നടന്നു കൊണ്ടിരിക്കുന്നു.

ഹൈദ്രാബാദിലേക്കുള്ള മൂന്നാമത്തെ ഫ്‌ളൈറ്റ് പുറപ്പെടുന്നതിനു മുൻപായി ഓരോ യാത്രക്കാരനിൽ നിന്നും 8000 രൂപ വീതം ക്വറന്റൈൻ ഫീസായി മുൻകൂട്ടി ഈടാക്കി അയച്ചുകൊടുക്കണമെന്ന ഹൈദ്രബാദ് ഗവർൺമെന്റിന്റെ നിർബന്ധബുദ്ധി തികച്ചും ദുരിതത്തിലായ ഈ യാത്രക്കാർക്ക്
വളരെ വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവച്ചത്. പലരുടേയും സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് സഹായങ്ങൾ ചെയ്യുന്നതിനും, കാരുണ്യത്തിൻറെ കരങ്ങൾ അർഹരായവരിൽ എത്തിക്കുന്നതിനും, ഇന്ത്യൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ നല്ലൊരു ടീം തന്നെ അക്ഷീണം പ്രവർത്തിക്കുന്നുണ്ട്. ഭക്ഷണ
കിറ്റു വിതരണം കഴിഞ്ഞ രണ്ടു മാസമായി തുടർന്ന് കൊണ്ടിടിക്കുന്നു. മറ്റ് പല സംഘടനകളുമയി കൈകോർത്തു കൊണ്ടാണ് പ്രവർത്തനങ്ങൾ തുടരുന്നത്.

ഇന്ത്യൻ ക്ലബ്ബിന്റെ എല്ലാപ്രവർത്തനങ്ങൾക്കും സാമ്പത്തികമായും മറ്റും സഹായിക്കുന്നവരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായി ജനറൽ സെക്രട്ടറി ജോബ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.