മനാമ: മലർവാടി ബാലസംഘവും, ടീം ഇന്ത്യയും ചേർന്ന് ആഗോളതലത്തിൽ മലയാളി വിദ്യാർത്ഥി കൾക്കായി നടത്തുന്ന ലിറ്റിൽ സ്കോളർ വിജ്ഞാന പരീക്ഷയുടെ റിഫ ഏരിയയിലെ രജിസ്ട്രേഷൻ ആരംഭിച്ചു.

ബഹ്‌റൈനിലെ പ്രശസ്ത ടിക് ടോക് താരം മന്ന മർയം (അലീന മർയം വർഗീസ്) മിന്നത്‌ നൗഫലിന്റെ പേര് രജിസ്റ്റർ ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു.

മലർവാടി റിഫ ഏരിയ കൺവീനർമാരായ അബ്ദുൽ ഹഖ്, ഷൈമില നൗഫൽ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ മൂസ കെ ഹസ്സൻ, സുമയ്യ ഇർഷാദ് , ഇർഷാദ് കുഞ്ഞിക്കനി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.വിജയികൾക്ക് ആകർഷക സമ്മാനങ്ങളാണ് ഒരുക്കിവെച്ചിരിക്കുന്നതെന്നു മലർവാടി ഏരിയ കൺവീനർ അബ്ദുൽ ഹഖ് അറിയിച്ചു .