മനാമ: ബഹ്റൈൻ വിസ്‌ഡം വനിത കൂട്ടായ്മ രൂപീകരണത്തിൻ്റെ മുന്നോടിയായി ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടന്ന പരിപാടിയിൽ വിസ്‌ഡം ഗ്ലോബൽ വിമൻസ് സംസ്ഥാന ഭാരവാഹികൾ സംബന്ധിച്ചു. അൽ ഹിദായാ ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ പാടുർ സംസ്ഥാന നേതാക്കളെ സദസ്സിന് പരിചയപ്പെടുത്തി.

സംഗമം ഉൽഘാടനം ചെയ്ത് കൊണ്ട് സംസാരിച്ച വിസ്‌ഡം ഗ്ലോബൽ വിമൻസ് സ്ഥാന അദ്ധ്യക്ഷ സഹ്റ സുല്ലമിയ്യ, സഘടിതമായി പ്രവർത്തിക്കുന്നതിലൂടെ ഭൌതിക കാര്യങ്ങളെ വിട്ട് പരലോക ചിന്തയിലേക്കും അതിലൂടെ സൃഷ്ടാവിലേക്കുമുള്ള പ്രവർത്തനങൾ സാധ്യമാവുമെന്ന് ഉണർത്തി.

കൊറോണ മഹാമാരി യുടെ പ്രതിസന്ധി യിലും നിലവിലുള്ള വെല്ലുവിളി കളെ നേരിട്ട് കൊണ്ട് വ്യവസ്ഥാപിത മായ രീതിയിൽ തന്നെ പ്രവർത്തനങൾ ത്വരിതപ്പെടുത്താനും ഇട തടവില്ലാതെ തുടർന്ന് കൊണ്ട് പോകുവാനും ശ്രമകരമായ പ്രയത്നങളിലൂടെ സാധ്യമാണെന്ന് അനുഭവങളിലൂടെ സാധിച്ചുവെന്ന് വിസ്‌ഡം ഗ്ലോബൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ റസീല സി. അഭിപ്രായപ്പെട്ടു.

കൃത്യമായ സമയ ക്രമം പാലിച്ച് കൊണ്ട് കുടുംബ കാര്യങളിൽ വീഴ്ച വരുത്താതെ ചിട്ടയായ സംഘടനാ പ്രവർത്തനങൾ നടത്താൻ സ്ത്രീക്കൾക്കും സാധ്യമാണെന്നും, പ്രശംസ യും പ്രശസ്തിയുമല്ല നന്മ മാത്രം ലക്ഷ്യമാക്കി യുള്ള നിസ്വാർഥ സേവനവും സഘാടനവുമാണ് അല്ലാഹുവിങ്കൽ സ്വീകാര്യവും പ്രതിഫലാർഹവുമെന്ന് വിസ്‌ഡം ഗ്ലോബൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് ജാസ്‌മിൻ ഹംസ ഉൽബോധിപ്പിച്ചു.

അൽ ഹിദായാ വനിത പ്രതിനിധി ഫാത്തിമ രിസിലി പരിപാടികൾ നിയന്ത്രിച്ചു.