മനാമ: ബഹ്‌റൈൻ പടവ് കുടുംബ വേദിയുടെ ഓൺലൈൻ സംഗമം പ്രശസ്ത പിന്നണി ഗായകൻ അഫ്സൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഫാദർ ഡോക്ടർ. ഡേവിസ് ചിറമേൽ പ്രവാസത്തിലെ പ്രതിസന്ധികളും, അതിജീവനവും, പ്രതീക്ഷകളും എന്നെ വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.

ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, കെ.ട്ടി സലീം, ഷാനവാസ്‌, സയീദ് റമദാൻ നദ്‌വി, നിസാർ കൊല്ലം, നിയാസ് ആലുവ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

പടവ് കുടുംബ വേദിയുടെ പ്രവർത്തനങ്ങളെ അനുമോദിച്ചു കൊണ്ട് ദുബൈയിൽ നിന്നും അബ്ദുൽ ബഷീർ, നജീബ് ഒളിയത്, അറാഫത്ത് യൂ കെ, എന്നിവരും സംസാരിച്ചു. തുടർന്ന് നടന്ന സംഗീത നിശയിൽ ജൂനിയർ മഹ്ബൂക്, ഗീത് മെഹബൂബ്, നിദാൽ ഷംസ്, ബൈജു മാത്യു, ശിൽപ, ഗോപിക ഗണേഷ്,അബ്ദുൽ ദുബായ്, ഹന്ന മേരി എന്നിവർ ഗാനങ്ങൾ ആലപിച്ചു.
സുനിൽ ബാബു, മുസ്തഫ പട്ടാമ്പി, ഷംസ്‌ കൊച്ചിൻ, സഹൽ തൊടുപുഴ, ഉമ്മർ പാനായിക്കുളം, ഹക്കിം പാലക്കാട്‌, റാസിൻ, നിയാസ് ആലുവ, അഷ്‌റഫ്‌ വടകര, അബ്ദുൽ സലാം, മണികണ്ഠൻ, ജോയ്‌സ് വർഗീസ്, അസീസ്‌ ഖാൻ, സജി,മുഹമ്മദ്‌ സഗീർ എന്നിവർ പരുപാടിക്ക് നേതൃത്വം നൽകി.